കൊച്ചി മെട്രോ: നായകന് ശ്രീധരന് തന്നെ
തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡി.എം.ആര്.സിയ്ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഡിഎംആര്‍സിയുടെ സ്പെഷല്‍ അഡൈ്വസറായി ഇ ശ്രീധരന്റെ പൂര്‍ണ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ കമ്മീഷന് യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
അനുമതി കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇ ശ്രീധരന് പ്രതീക്ഷ പ്രകടിപ്പിച്ചു.
മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ പണി തുടങ്ങും. പദ്ധതിയുടെ എംഡി കേരള സര്‍ക്കാര്‍ പ്രതിനിധി ആയിരിക്കും. അതേസമയം ചെയര്മാന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ആണ്. ശ്രീധരനെ സംയുക്ത കമ്പനിയുടെ അധ്യക്ഷനാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 12/01/2012
ഡിഎംആര്‍സിയുടെ സ്പെഷല്‍ അഡൈ്വസറായി ഇ ശ്രീധരന്റെ പൂര്‍ണ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ കമ്മീഷന് യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
അനുമതി കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇ ശ്രീധരന് പ്രതീക്ഷ പ്രകടിപ്പിച്ചു.
മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ പണി തുടങ്ങും. പദ്ധതിയുടെ എംഡി കേരള സര്‍ക്കാര്‍ പ്രതിനിധി ആയിരിക്കും. അതേസമയം ചെയര്മാന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ആണ്. ശ്രീധരനെ സംയുക്ത കമ്പനിയുടെ അധ്യക്ഷനാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 12/01/2012
വേങ്ങരയെ കുറിച്ചൊരു ശകലം......... സ്വന്തം നാടിന്റെ ചരിത്രം ഒരിക്കലും പറഞ്ഞ് തീരാത്ത ഗൃഹാതുരത്ത്വം നിറഞ്ഞ സുഖാനു ഭൂതിയാണ്. ഈ നാടിന്റെ ചരിത്രവര്‍ത്തമാനങ്ങളുടെ സൗഹൃതത്തിന് പിന്നില്‍ കാലത്തിന്റെ കയ്യൊപ്പ് ഒരു നിയോഗം പോലെ കാല ഗതിയെ മാറ്റിയെഴുതാന്‍ എന്നിവരുടെ പാദമുദ്രകളോടെ........
വികസന സ്വപ്നങ്ങളുടെ ചിറകുകള് തേടി പറന്നകന്ന പ്രവാസികളുടെ പ്രയാസനൊമ്പരങ്ങളുടെ, വേങ്ങരയുടെ ദേശചരിത്രവും, ജീവിതക്രമവും, മലഞ്ചരക്ക് വ്യാപാരത്തിന്റെയും സ്മൃതി സാക്ഷ്യമാണ്. വേങ്ങരയുടെ ചരിത്ര പൈതൃകത്തിന് സഹശ്രാബ്ങ്ങളുടെ പഴക്കമുണ്ട്. അതിപുരാതന സംസ്കൃതികള്‍ ഇവിടെ നിലനിന്നിരുന്നിവെന്ന് ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും നാട്ടുകല്ലുകളും തെളിയിച്ചു. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ജനങ്ങളുടെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട മുണ്ടിയന്കാവും മുണ്ടിയന്‍ തടവും പ്രാചീന ജീവിതരീതിയേയും കാര്‍ഷിക സമൃദ്ധിയേയും ഓര്‍മ്മപ്പെടുത്തുന്നു. ഇവിടക്കെ അതിവിശാലമായ പാറപ്പുറങ്ങ്ള്ക്ക് ചുക്കിന്റെ ഗന്ധമായിരുന്നു. അടയ്ക്ക, തേങ്ങ, കപ്പ, കശുവണ്ടി, കുരുമുളക് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണിയായിരുന്നു വേങ്ങര. മലഞ്ചരക്ക് അനുബന്ധ ജോലിക്ക് തോാട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് വേങ്ങരയില്‍ എത്തിയിരുന്നു. കാളവണ്ടിയേയും തോണിയേയും ആശ്രയിച്ചു നടന്നിരുന്ന പഴയ കച്ചവടത്തിന്റെ ഒളിമങ്ങാത്ത ഓര്മ്മകല് എന്നും പഴയ തലമുറ ആവേശത്തോടെ പങ്കുവെക്കുന്നു. 40 വര്‍ഷം മുമ്പൊക്കെ ഏകദേശം 10/12 ഷോപ്പുകള്‍ മാത്രമുള്ള ചെറിയ അങ്ങാടിയായിരുന്നു. ഇവിടെയുള്ള ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഉല്‍പ്പാദിപ്പിച്ചിരുന്ന കര്‍ഷകര്‍ വേങ്ങര അങ്ങാടിക്ക് ചുറ്റും ഉണ്ടായിരുന്നു. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വേങ്ങര ചന്തയില്‍ വില്‍ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കോഴിക്കോട്ടെ സാമൂതിരിയുടെ ഭരണമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ചേറനാടിന്റെ ഭാഗമായിരുന്നു വേങ്ങര,കണ്ണമംഗലം,ഊരകം എന്നീ പ്രദേശങ്ങള്‍. 1860 ല്‍ ബ്രട്ടീഷുകാര്‍ ഈ പ്രദേശത്തെ ഏറനാടു താലൂക്കുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ബ്രിട്ടീഷ് മലബാറിലെ ഒരു ഡപ്യൂട്ടി തഹസിലാക്കി മാറ്റി. വേങ്ങര ഏറനാട്ടിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ്. 19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിലും ആദ്യ ദശകങ്ങളിലും നടന്ന കൊളോണിയലിസത്തിലും ജന്മിത്വത്തിനും എതിരെ നടന്ന സമരങ്ങളില്‍ വേങ്ങര നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക കാലത്തെ കുറിച്ചുള്ള അറിവുകള്‍ മൈസൂര്‍ കാലഘട്ടം മുതലാണ് ലഭിക്കുന്നത്. 18 ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ മൂന്ന് ദശകങ്ങള്‍ ഹൈദരാലിയും ടിപ്പുസുല്‍ത്താനും മലബാര്‍ ഭരിച്ചു. വേങ്ങര പ്രദേശത്തെ സമീപ പ്രദേശമായ തിരൂരങ്ങാടി മൈസൂര്‍ സുല്ത്താന്മാരുടെ പ്രധാന കേന്ദ്രമായിരുന്നു. ഈ കാലഘട്ടത്തിലുള്ള നാണയങ്ങള്‍ വേങ്ങര പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് കച്ചവടവും അതുമായി ബന്ധപ്പെട്ട ക്രയവിക്രയവുമാണ്. ഇതിനു ശേഷമുള്ള ചരിത്രം ലഭിക്കുന്നത് ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട രേഖകളിലും ജനങ്ങളുടെ ഓര്മ്മരൂപത്തിലുള്ളതാണ്. ഓര്‍മ്മകള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത് മമ്പുറത്തെ തങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, പ്രത്യേകിച്ച് ചേറൂര് കലാപം ,1921 ലെ മലബാര്‍ കലാപം, 1940 ലും 60 കളിലും പടര്‍ന്നു പിടിച്ച വസൂരി, കോളറ, ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ടാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1921 ല്‍ കാര്‍ഷിക കലാപത്തിന്റെ രണഭൂമിയായിരുന്നു വേങ്ങര. കലാപത്തില്‍ സജീവമായി പങ്കെടുത്ത അബ്ദുല്ലകുട്ടിയുടെയും കുഞ്ഞലവിയുടെയും നിണമണിഞ്ഞ മണ്ണാണിത്. കൂരിയാട്, വലിയോറ, ചേറൂര് എന്നീ പ്രദേശങ്ങള്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ സ്മരണകള്‍ നിലനിര്‍ത്തുന്നു. കലാപ കാലത്ത് ജയിലില്‍ നിന്ന് അയച്ച കത്തുകള്‍ കുറ്റൂരിലെ എടത്തോള ഭവനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് സ്വാതന്ത്ര്യസമര രംഗത്തെ വേങ്ങരയുടെ സാന്നിധ്യത്തിന് ജീവിക്കുന്ന തെളിവുകളാണ്. മലബാര്‍ കലാപത്തിന്റെ രക്തപങ്കിലമായ ഓര്‍മ്മയാണ് കൂരിയാട്ടെ പനമ്പുഴപാലം. 1616 ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അരയണയും 1618 ലേയും 1717 ലേയും 1835 ലേയും നാണയങ്ങള്‍ എടത്തുള ഭവനത്തിലെ ശേഖരണത്തിലുണ്ട്. ടിപ്പുവിന്റെയും ഹൈദരാലിയുടെയും കാലത്തുള്ള നാണയങ്ങള്‍ വേങ്ങരയില്‍ അന്ന് ലഭ്യമായിരുന്നു. 1862 ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ പുറത്തിറക്കിയ നാണയങ്ങളും 1888-1897 കാലഘട്ടത്തില്‍ ഇറങ്ങിയ നാണയങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ഈ പുരാവസ്തുക്കള്‍ ഈ നാടിന്റെ ക്രയാശേഷിയുടെ ജീവിക്കുന്ന സാക്ഷ്യമാണ്.1921 ലെ മലബാര്‍ മാപ്പിള സമരത്തെ തുടര്‍ന്ന് ജയിലിലായ അരീക്കല്‍ മൊയ്തീന് സേലം ജയിലില്‍ നിന്ന് 22-11-1922 അയച്ച കത്ത് വേങ്ങരയുടെ പോരാട്ട ചരിത്രത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഈ കത്തിലെ ഭാഷയും ജയിലുകളുടെ പേരും ഒരു കാലഘട്ടത്തിന്റെ ഇരുളടഞ്ഞ അദ്ധ്യായങ്ങളാണ് നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നത്. ദേശീയ പ്രസ്ഥാനങ്ങള്‍ എന്നും വേരുള്ള മണ്ണായിരുന്നു വേങ്ങര. രാജ്യസ്നേഹവും ദേശീയബോധവും മതസൗഹാര്‍ദവും ജനങ്ങള്‍ എന്നും കൈ വിടാതെ സൂക്ഷിക്കുന്നു. വേങ്ങര ബസ് സ്റ്റാന്റിന്റെ ആദ്യം നല്ലാട്ട് തൊടി അബ്ദുറഹ്മാന്‍കുട്ടി ഹാജിയുടെ വസ്തുവകയില്പ്പെട്ടതായിരുന്നു. പിന്നീട് അത് കൊളക്കാട്ടില് മുഹമ്മദ് എന്ന വ്യക്തിയുടെ കൈകളിലെത്തി. അദ്ദേഹത്തിന്റെ കൈയില്‍ നിന്നാണ് പഞ്ചായത്ത് ബസ്റ്റാന്റ് നിലകൊള്ളുന്ന 50 സെന്റ് സ്ഥലം ഒരു സെന്റിന് 325 രൂപ എന്ന പ്രകാരം വാങ്ങിയത്്. രാഷ്ട്രീയം വേങ്ങര പഞ്ചായത്തിന്റെ ഭരണ ചരിത്രം ആരംഭിക്കുന്നത് 1961 മുതലാണ്. വലിയോറ കണ്ണമംഗലം പഞ്ചായത്തുകള്‍ക്ക് കീഴിലായിരുന്ന പ്രദേശങ്ങളും വേങ്ങര അംശവും ചേര്‍ന്നാണ് 1961 ഡിസംബര്‍ മാസത്തില്‍ വേങ്ങര പഞ്ചായത്ത് പിറവിയെടുക്കുന്നത്. വേങ്ങര പഞ്ചാത്തിന്റെ രൂപീകരണത്തിന്റെ സമയത്ത് പതിനൊന്ന് വാര്‍ഡുകള്‍ ഉണ്ടായിരുന്നു. 1963 ലാണ് അദ്യ തെരെഞ്ഞെടുപ്പ് നടന്നത്. ചാക്കീരി മുഹമ്മദ് കുട്ടി സാഹിബായുരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. വേങ്ങരയുടെ കഥപറയുമ്പോള്‍ കോയപ്പാപ്പയെ വിസ്മരിക്കാന്‍ കഴിയില്ല. കുഞ്ഞയമ്മദു എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം കാലക്രമത്തില്‍ വേങ്ങരയുടെ കോയപ്പാപ്പയായി. വേങ്ങരയുടെ ഒരു പ്രധാന ഉത്സവമാണ് കാവിലാട്ടം. തെക്കന്‍ മലബാറില്‍ പ്രധാന ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ അമ്മാഞ്ചേരിക്കാവില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. മടപ്പള്ളിയാറത്തില് നടക്കുന്ന പ്രത്യേക നേര്‍ച്ച വേങ്ങരയുടെ സുപ്രധാന ആഘോഷമാണ്. രാഷ്ട്രീയം വേങ്ങര പഞ്ചായത്തിന്റെ ഭരണ ചരിത്രം ആരംഭിക്കുന്നത് 1961 മുതലാണ്. വലിയോറ കണ്ണമംഗലം പഞ്ചായത്തുകള്‍ക്ക് കീഴിലായിരുന്ന പ്രദേശങ്ങളും വേങ്ങര അംശവും ചേര്‍ന്നാണ് 1961 ഡിസംബര്‍ മാസത്തില്‍ വേങ്ങര പഞ്ചായത്ത് പിറവിയെടുക്കുന്നത്. വേങ്ങര പഞ്ചാത്തിന്റെ രൂപീകരണത്തിന്റെ സമയത്ത് പതിനൊന്ന് വാര്‍ഡുകള്‍ ഉണ്ടായിരുന്നു. 1963 ലാണ് അദ്യ തെരെഞ്ഞെടുപ്പ് നടന്നത്. ചാക്കീരി മുഹമ്മദ് കുട്ടി സാഹിബായുരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. ഭൂപ്രകൃതി വേങ്ങര പ്രദേശത്തിന്റെ തെക്ക് കടലുണ്ടി പുഴയും കിഴക്കു ഭാഗത്ത് ഊരകം മലയും സ്തിഥിചെയ്യുന്നു. വേങ്ങരയിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് പുഴയെയാണ്. ഊരകം മല പ്രകൃതിവിഭവങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു. ഊരകം മലയില്‍ നിന്നും നടുവില്‍ തോട്, കരിമ്പിലി തോട്, വേങ്ങര തോട്, ചേറൂര് തോട് തുടങ്ങിയ പ്രദേശത്തെ കുറുകെ മുറിച്ചുകൊണ്ട് കടലുണ്ടി പുഴയില്‍ ചേരുന്നു. വേങ്ങര പാടത്തിന്റെ വടക്കുവശം മുതല്‍ പാക്കടപുറായ, കണ്ണമംഗലം, ചേറൂര് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ഉയര്‍ന്ന പ്രദേശങ്ങളാണ്.അതിനാല്‍ ഇവിടത്തെ സ്ഥലങ്ങള്‍ പ്രധാനമായും 'മാട്' എന്നറിയപ്പെടുന്നു. മഞ്ഞേമാട്, ചേറ്റിപ്പുറമ്മാട്, പൂച്ചോലമാട്, തുടങ്ങിയ സ്ഥലങ്ങള്‍ ഉദാഹരണങ്ങളാണ്. ഉയര്‍ന്ന ഭൂഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ 'ചെനകള്‍' എന്നറിയപ്പെടുന്നത്. പരപ്പന്‍ചിന, മാടംചിന, തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉദാഹരണം. കുന്നുകളും മാടുകളും ചെനകളും നിറഞ്ഞ ഈ പ്രദേശത്ത് കാലിവളര്‍ത്തലും ചെറിയതോതിലിളള കൃഷിയുമാണ് പ്രധാനമായും ഉണ്ടായിരുന്നത്. 1899-1900 കാലഘട്ടത്തില്‍ നടന്ന ബ്രിട്ടീഷ് കണക്കെടുപ്പില്‍ വേങ്ങര അംശത്തുണ്ടായിരുന്ന കാളകളുടെ എണ്ണം 1249 ഉം പശുക്കളുടെ എണ്ണം 469 ആയിരുന്നു. ഇവിടെ ഉണ്ടായിരുന്ന പ്രധാനമായും മോടന്നെല്ല്, എണ്ണ്, ചാമ, മുതര, മുത്താറി, ഇഞ്ചി, എന്നിവയായിരുന്നു. മഹാശിലാസ്മാരകങ്ങള്‍ വേങ്ങരയില്‍ കാണുന്ന മഹാശിലാസ്മാരകങ്ങളില് ഒന്ന് ശവക്കല്ലറകളാണ്. ഇത് പ്രധാനമായും കാണുന്നത് പറമ്പില്പടിക്ക് വടക്കുഭാഗത്താണ് രണ്ടുതരത്തിലുള്ള കല്ലറകളാണ് ഇവിടെ കാണുന്നത്. കിഴക്കുവശത്തേക്ക് കവാടവും ഉള്ളില്‍ ഒറ്റ തൂണും ഇരുവശങ്ങളില്‍ ഇരിപ്പിടവുമുള്ള കല്ലറയാണ് ഒന്ന്. രണ്ടാമത്തെത് ഇരുവശങ്ങളില്‍ ചതുരവും വൃത്താകൃതിയിലുള്ള ദ്വാരങ്ങളുള്ള കല്ലറകളാണ്. ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ചാണ് ഇതിന്റെ ഉടമസ്ഥര്‍ ചെങ്കല്‍പാറ തുരന്ന് വ്യക്തമായ ആകൃതിയോടുകൂടി മിനുസപ്പെടുക്കിത്തി ശവക്കല്ലറകള്‍ രൂപപ്പെടുത്തിയത് ഇവിടെ കാണുന്ന മറ്റെന്നാണ് കുടക്കല്ലിന്റെ മുകളിലെ കൂണ് പോലുള്ള ഭാഗം വെട്ടിയെടുത്ത കുഴി. ഈ പ്രദേശത്തിന്റെ സ്ഥലനാമം അന്നങ്ങാടി എന്നാണ.് വേങ്ങരയില്‍ നിന്ന് മറ്റും ലഭിക്കുന്ന മറ്റ് തെളിവ് നന്നങ്ങാടികളാണ്. ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത് വായ് ഭാഗം കല്ലുകൊണ്ട് മൂടിവെച്ച് നേരിട്ട് മണ്ണിമടിയില് വെക്കുന്ന പാത്രങ്ങളാണ് നന്നങ്ങാടികള്‍. ഊരകം പുത്തന്‍പീടികയിലും പാലാണിയിലും കിളിനക്കോടും നന്നങ്ങാടികള്‍ ഇപ്പോഴും കാണാവുന്നതാണ്. വേങ്ങരയിലെ ക്ലിനിക്ക് വേങ്ങരയില്‍ ഒരുകാലത്ത് അലോപ്പതി ഡോക്ടര്‍മാരോ മരുന്നുഷാപ്പോ ഉണ്ടായിരുന്നില്ല. കോഴിക്കോട് നടക്കാവിലെ ഹരിദാസ് ക്ലിനിക്കിന്റെ ഉടമ അപ്പുനായരാണ് ആണ് ആദ്യമായി വേങ്ങരയില്‍ ക്ലിനിക്ക് തുടങ്ങിയത്. ഇന്ന് വേങ്ങരയില്‍ ഹൈടെക് ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാണ്. വേങ്ങരയുടെ സ്വന്തം ഡോക്ടറായിരുന്ന ഗാന്ധിദാസിനെ അനുസ്മരിക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ ഗാന്ധിദാസ് പടിതന്നെയുണ്ട്. വാഹനങ്ങളില്ലാത്ത കാലഘട്ടത്തില്‍ മടന്നു പോയി രോഗികളെ ചികില്‍സിച്ചിരുന്ന അദ്ദേഹത്തിന്റെ സേവനം എന്നും ഓര്മ്മക്കപ്പെടുന്നു. ഇന്ന് വേങ്ങരയില്‍ സ്ഥിതിചെയ്യുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നില്ക്കുന്ന സ്ഥലം മാളിയേക്കല്‍ അബ്ദുള്ള ഹാജി ദാനമായി കൊടുത്തതാണ്. വേങ്ങര ചന്ത അടക്ക, തേങ്ങ, കപ്പ, കശുവണ്ടി, കുരുമുളക് തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണിയായിരുന്നു വേങ്ങര. മലഞ്ചരക്ക് അനുബന്ധ ജോലിക്ക് തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വേങ്ങരയില്‍ എത്തിയിരുന്നു. കാളവണ്ടിയേയും തോണിയേയും ആശ്രയിച്ചായിരുന്നു പഴയ കച്ചവടങ്ങള്‍. പണ്ട് കാലത്ത് കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന കച്ചവട സംഘമാണ് വേങ്ങര ചന്ത തുടങ്ങുന്നതിന് പ്രചോദനമായത്. അവര്‍ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ കച്ചവടസാധനങ്ങളുമായി വേങ്ങരയിലെത്തി. ആദ്യ കാലങ്ങളില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ഈ കച്ചവട സംഘത്തെ കാത്തിരിക്കും. ഈ കച്ചവടസംഘമാണ് ചന്ത എന്ന ആശയം ഉടലെടുക്കുന്നതിന് കാരണമായത്. ഇപ്പോഴത്തെ വേങ്ങര നഴ്സിംഗ് ഹോമിന്റെ സ്ഥലത്താണ് പണ്ട് ചന്ത നടന്നിരുന്നത്. കാര്‍ഷിക നിളകളുടെ വിപണന കേന്ദ്രമായ വേങ്ങരയില്‍ വന്‍ തോതില്‍ ശേഖരിച്ചിരുന്ന ഉല്‍പ്പന്നങ്ങള്‍ വലിയോറയിലെ മഞ്ഞേമാട് കടവ് വഴിയാണ് ആദ്യകാലത്ത് കോഴിക്കോട്ടേക്ക് കൊണ്ടുപോയിരുന്നത് പുഴയ്ക്ക് കുറുകെ പാലങ്ങളില്ലാത്ത കാലത്ത് കടത്ത് തോണിയായിരുന്നു ആശ്രയം. തോണി കടവുകള്‍ ഒരു കാലത്ത് പഞ്ചായത്തിന്റെ വരുമാനമാര്‍ഗമായിരുന്നു. മഞ്ഞേമാട്, കാളിക്കടവ്, പെരുമ്പുഴ കടവ് എന്നീ കടവുകള്‍ പഞ്ചായത്തില്‍ നിന്ന് വാശിയോടെയാണ് ആളുകള്‍ ലേലത്തിന് എടുത്തിരുന്നത്. ഈ കടവുകളില്‍ കൂടി അത്രയേറെ ആളുകള്‍ ദിവസേന യാത്ര ചെയ്തിരുന്നു. പാലങ്ങള്‍ വന്നതോടെ കടവുകള്‍ നിശ്ചലമായി. ലേലത്തിന് വിളിക്കാന്‍ ആളില്ലാതായി. ഇന്ന് പഞ്ചായത്തിലെ കടത്ത് തോണികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നത് പെരുമ്പുഴ കടത്ത് മാത്രമാണ്. മലപ്പുറത്തിന്റെയും പരപ്പനങ്ങാടിയുടെയും ഇടയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു വേങ്ങരചന്ത. മലഞ്ചരക്ക് വ്യാപാരത്തിന്റെ സുപ്രധാനകേന്ദ്രമായിരുന്നു വേങ്ങരയിലെ ആഴ്ചചന്ത. വേങ്ങര പുരോഗതിയുടെ പുതുവഴികള്‍ തേടിയപ്പോള്‍ ദിവസമാര്ക്കറ്റുകള് സജീവമായി. ആവശ്യങ്ങള്‍ ഒരാഴ്ചയ്ക്ക് മാറ്റിവെക്കാന്‍ പറ്റാത്ത വിധം ജീവിതം തിരക്കേറിയതായി. അതോടെ വര്‍ഷങ്ങളുടെ പഴക്കമുള്ള ചന്ത ഓര്‍മ്മയായി. ചന്ത ഇന്നും വേങ്ങരയുടെ ഓര്‍മ്മ പുസ്തകങ്ങളില്‍ നിറപ്പകിട്ടോടെ നിലനിലക്കുന്നു. കാര്‍ഷിക ഭൂപടത്തില്‍ നിന്ന് വേങ്ങരയെ ആധുനികതയിലേക്ക് നയിച്ചത് പ്രവാസികളായിരുന്നു. ആഴ്ചചന്തകളില്‍ നിന്ന് നിത്യ മാര്‍ക്കറ്റിലേക്ക് വേങ്ങരയെ കൊണ്ടെത്തിച്ചതില്‍ സുപ്രധാന പങ്കു വഹിച്ചത് കാറ്റും കോളും അവഗണിച്ച് വിദേശത്തേക്ക് നീങ്ങിയവരാണ്. വേങ്ങരക്കാരുടെ ആദ്യകാല യാത്രകള്‍ സിംഗപ്പൂര്‍, മലേഷ്യ, ബര്‍മ, പാക്കിസ്ഥാന് എന്നിവിടങ്ങളിലേക്കായിരുന്നു. പിന്നീടാണ് ഗള്‍ഫിനെ ആശ്രയിച്ചുതുടങ്ങിയത്. വിദ്യാഭ്യാസം വേങ്ങരയില്‍ വിദ്യാഭ്യാസരംഗത്തിന് തുടക്കം കുറിച്ചത് ജില്ലാ ബാര്‍ഡിന്റെ കീഴിലായിരുന്നു. ബോര്‍ഡ് എല്‍.പി സ്കൂള്‍ ആയിരുന്നു അതിന്റെ പേര്. 1957 കാലഘട്ടത്തിലാണ് വേങ്ങരയ്ക്ക് ആദ്യ ഹൈസ്കൂള്‍ ലഭിക്കുന്നത്. അന്ന് വേങ്ങര പഞ്ചായത്തില്‍ സൗകര്യപ്രദമായ സ്ഥലം കിട്ടാത്തത്കൊണ്ട് ഊരകം പഞ്ചായത്തിലെ നെടുമ്പറമ്പിലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തിയ സ്ഥാപനം, ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വേങ്ങര എന്ന പേരിലാണ് അറിയപ്പെടുന്നത്. സാംസ്കാരിക രംഗത്ത് വേങ്ങരയ്ക്ക്പുത്തന് ഉണര്‍വ് ലഭിച്ചു. വേങ്ങര - പോലീസ് സ്റ്റേഷന് വേങ്ങര പോലീസ് സ്റ്റേഷന് 1970 ലാണ് നിലവില്‍ വന്നത്. ആദ്യം വേങ്ങര പോലീസ് സ്റ്റേഷന് സ്ഥിതിചെയ്യുന്നതിരുന്നത് കച്ചേരിപ്പടിയില്‍ ആണ് (1970) പിന്നീട് 23-07-1986 ല്‍ വേങ്ങരയിലേക്ക് മാറ്റി. വേങ്ങര- സര്‍ക്കാര്‍ മൃഗാശുപത്രി ഈ സ്ഥാപനത്തിന്റെ പേര് വെറ്റിനറി ഡിസ്പന്സറിയെന്നാണ്. വേങ്ങര മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് അരീക്കുളം റോഡിലാണ്. മാര്‍ച്ച് 1968 ലാണ് ഇത് സ്ഥാപിച്ചത്. ഒരു വാടക കെട്ടിടത്തില്‍ വേങ്ങരയില്‍ ആരംഭിച്ച സ്ഥാപനം 1-4-1970 ല്‍ അനിമല്‍ ഹസബന്ററി ഡിപ്പാര്‍ട്ടുമെന്റിന് കീഴിലായി. 1980 മുതല്‍ ഇത് സമ്പൂര്‍ണ്ണ മൃഗാശുപത്രിയാക്കി ഉയര്‍ത്തി. വേങ്ങര - ബ്ലോക്ക് ഓഫീസ് വേങ്ങര ബ്ലോക്ക് ഓഫീസ് നിലകൊള്ളുന്നത് അരീക്കുളം റോഡിലാണ്. 1963 മെയ് 1 ന് രൂപീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഐ.സി.ഡി.എസ്. പ്രോജക്ട് നിലവില്‍ വന്നത് വേങ്ങര പഞ്ചായത്തിലാണ്. 1975 ല്‍ ചാക്കീരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് ഐ.സി.ഡി.എസ്. ന്ിലവില്‍ വന്നത്. വേങ്ങരയിലെ ഐ.സി.ഡി.എസ്.പ്രോജക്ടിനുകീഴില്‍ ഇപ്പോള്‍ 274 അംഗണ്‍ വാടികളുണ്ട്. |